കൊവിഡ് വാർഡിൽ നിന്നും ഒരു സ്നേഹ ചിത്രം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ദുരിതത്തിലാണ്. സ്വന്തം ആരോഗ്യവും ജീവനും പണയംവെച്ച് ഈ വൈറസിനെതിരെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് വാർഡിൽ നിന്നും പങ്കുവെയ്ക്കപ്പെട്ട ഒരു സ്നേഹചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനംകവരുന്നത്.

ആരോഗ്യപ്രവർത്തകരായ ദമ്പതികൾ പരസ്പരം സ്നേഹം പങ്കുവയ്ക്കുന്ന ചിത്രമാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുധ രാമ പങ്കുവെച്ചിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങൾ ധരിച്ച രണ്ട് ആരോഗ്യപ്രവർത്തകർ പരസ്പരം മുഖങ്ങൾ കൈയിൽ എടുത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചിത്രം പങ്കുവെച്ചതുമുതൽ നിരവധിയാളുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഈ ഒരു ചിത്രത്തിലൂടെ ഒരായിരം കാര്യങ്ങളാണ് പറഞ്ഞുവെയ്ക്കുന്നത് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.