കൊവിഡ് രോഗബാധമൂലം മരണപ്പെട്ടവര്‍ 1.14 ലക്ഷം

1.66 Crore Covid positive Cases Reported In Worldwide

കൊവിഡ് 19 ല്‍ നിന്നും പൂര്‍ണമായും വിമുക്തരായിട്ടില്ല ലോകം. 1,14,214 പേരാണ് കൊവിഡ് 19 എന്ന മഹാമാരി മൂലം ലോകത്താകെ മരണപ്പെട്ടത്. 18,52,686 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4,23,479 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.

കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 22,108 പേരാണ് യുഎസില്‍ മഹാമാരിമൂലം മരണത്തിന് കീഴടങ്ങിയത്. 5,60,425 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 19,899 പേര്‍ ഇറ്റലിയിലും കൊവിഡ് 19 മൂലം മരണപ്പെട്ടു. 1,56,363 രോഗബാധിതരാണ് ഇറ്റലിയിലുള്ളത്.

ജര്‍മനിയില്‍ 1,27,854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,022 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ 84,279 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. 9152 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 856 പേര്‍ രോഗ വിമുക്തരായി.