രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൊവിഡ്-19 സ്ഥിരീകരിച്ചു

കാസർ​ഗോഡ് ജില്ലയിൽ രോ​ഗലക്ഷണങ്ങളില്ലാത്തവരിലും കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ ഇല്ലാതെതന്നെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ദുബായിൽ നിന്നെത്തിയവർക്കാണ് രോഗലക്ഷണങ്ങൾ കാണിക്കാതെ രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ മുഴുവൻ ആളുകളിലും കൊവിഡ് നിർണയ പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധശേഷി കൂടുതൽ ഉള്ളതിനാലാകാം ഇവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തത് എന്നാണ് ആരോഗ്യവിദഗ്‌ധരുടെ കണ്ടെത്തൽ. അതേസമയം ഇവരിൽ നിന്നും രോഗം പടരാനുള്ള സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത പുലർത്താനാണ് നിർദ്ദേശം.

ചുമ, പനി, തലവേദന,തൊണ്ടവേദന എന്നിവയാണ് കൊവിഡിന്റെ സാധാരണ ലക്ഷണങ്ങൾ. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച ഇവരിൽ ഈ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല.