ഇന്ന് ഈസ്റ്റർ; തിരുകർമ്മങ്ങൾ ഓൺലൈനായി കാണാം

ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാളിനെ അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങൾ നടക്കുക. അതേസമയം വിശ്വാസികൾക്ക് ഓൺലൈനായി തിരുക്കർമ്മങ്ങൾ കാണാം.

കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.