തെരുവിൽ കഴിയുന്ന മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കണം; 70000 രൂപ വരച്ചുനേടി താരപുത്രി

കൊറോണക്കാലത്ത് മനുഷ്യനെപ്പോലെതന്നെ ദുരിതമനുഭവിക്കുകയാണ് മൃഗങ്ങളും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തെരുവുനായകൾക്കും ഭക്ഷണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ തെരുവ് മൃഗങ്ങളെ സംരക്ഷിക്കാൻ പണം സമാഹരിക്കുകയാണ് ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യ.

ചിത്രം വരച്ച് വിറ്റാണ് അന്യ പണം സമ്പാദിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ 70000 രൂപയുടെ ചിത്രങ്ങളാണ് അന്യ വിറ്റത്. വളർത്തുമൃഗങ്ങളുടെ രേഖാചിത്രം ആവശ്യക്കാർക്ക് വരച്ചുനൽകിയാണ് അന്യ പണം സമ്പാദിച്ചത്.

ഈ പണം ഉപയോഗിച്ച് തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം എത്തിക്കണം.ഫറാ ഖാനാണ് ഈക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മകളുടെ ചിത്രങ്ങൾ വാങ്ങി അവളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു ഫറാ ഖാൻ. എന്തായാലും മികച്ച പിന്തുണയാണ് അന്യയ്ക്ക് ലഭിക്കുന്നത്.