മീന്‍ പിടിക്കുന്നതിനും വില്‍പനയ്ക്കും അനുമതി, മത്സ്യ മേഖലയെ ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കി

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണില്‍ നിന്നും മത്സ്യ മേഖലയെ ഒഴിവാക്കി. മീന്‍ പിടിക്കല്‍, വില്‍പന, പാക്കേജിങ്, ശീതീകരണം, ഫീഡ് പ്ലാന്റുകള്‍ മത്സ്യക്കൃഷി എന്നിവയ്‌ക്കെല്ലാം ഇളവ് ബാധകമായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

എന്നല്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ചിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.