ഭക്ഷണകാര്യത്തിൽ വേണം ഒരല്പം കരുതൽ; അറിയാം ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന്…

April 11, 2020

ഭക്ഷണകാര്യത്തിൽ ഒരല്പം കരുതൽ അത്യവശ്യമാണ്. അന്നന്ന് വേണ്ടിയുള്ള ആഹാരത്തിനായാണ് ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ജീവിക്കുന്നത്. ഇഷ്ടപെട്ട ഭക്ഷണം വയറുനിറയെ കഴിക്കാൻ പറ്റാത്ത ഒരവസ്ഥ നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റില്ല… പക്ഷെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കരുത്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. 

എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്, ഏതൊക്കെ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാം, കഴിക്കരുത് എന്ന്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിഷമയമാകുമെന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഇത്തരത്തിൽ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതും ശരീരത്തിന് ഏറെ പോഷകങ്ങൾ നല്കുന്നതുമായ ഒരു ഭക്ഷണ പദാർത്ഥമാണ് പാൽ. എന്നാൽ പലപ്പോഴും പാൽ കഴിക്കുന്നതും ശരീരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഏതൊക്കെ ഭക്ഷണങ്ങൾക്കൊപ്പമാണ് പാൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം..

നാരങ്ങയും പാലും

നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. കാരണം നാരങ്ങാ ആസിഡ് ആണ്. അതിൽ പാൽ ചേരുമ്പോൾ പാൽ പിരിയും, ഇത് ഒരുമിച്ച് കഴിച്ചാൽ ദഹന പ്രശ്നം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്ങ്ങൾ ഉണ്ടാകും. അതുകൊണ്ട് പരമാവധി ഈ കോമ്പിനേഷൻ ഒഴിവാക്കണം.

മാംസവും പാലും

ഇന്ന് ഒട്ടുമിക്ക ഭക്ഷങ്ങൾക്കുമൊപ്പം ഒരു മുറി നാരങ്ങാ ലഭിക്കാറുണ്ട്. പ്രത്യേകിച്ച് മാംസാഹാരത്തിന് ഒപ്പം. എന്നാൽ ഇത് ഗുരുതരമായ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഴയ കാലത്തെ വൈദ്യന്മാർ പറയുന്നത്.

പാലും ആന്റിബയോട്ടിക്കും 

ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാലോ പാൽ  ഉല്പന്നങ്ങളോ പരമാവധി ഒഴിവാക്കണമെന്നാണ് വൈദ്യന്മാർ പറയുന്നത്. കാരണം ആന്റിബയോട്ടിക്കുകൾ പാൽ ഉൽപന്നങ്ങളിലെ പോഷകങ്ങൾ ശരീരം ആഗീരണം ചെയ്യുന്നത് തടസ്സപ്പെടുത്തും.

പാലും പഴവും 

പാലും പഴങ്ങളും ശരീരത്തിന് നല്ലതാണെങ്കിലും രണ്ടും ഒന്നിച്ച് കഴിക്കരുതെന്നാണ് ആയുർവേദ വിധി പ്രകാരം പറയുന്നത്. പാലിലും പഴത്തിലും ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിതമായ രീതിയിൽ രണ്ടും ശരീരത്തിൽ എത്തുന്നത് ഒഴിവാക്കാനാണ് രണ്ടും ഒന്നിച്ച് കഴിക്കരുതെന്ന് പറയുന്നത്.

ചായയും തൈരും 

ചായയും തൈരും ഒന്നിച്ച് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇവ ഒന്നിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.