‘അല്ല, ഇതിപ്പോൾ ആർക്കുവേണ്ടിയാണ് വേലി കെട്ടിയത്?’- വേലി കെട്ടിത്തീരും മുൻപേ എളുപ്പവഴി കണ്ടെത്തിയ കൊച്ചുമിടുക്കൻ- ചിരിപ്പിച്ച് വീഡിയോ

തീരെ ചെറിയ കുട്ടികളെ വീടിനുള്ളിൽ തന്നെ പിടിച്ചിരുത്താൻ വളരെ പ്രയാസമാണ്. വാഹനമോടുന്ന വഴിയോട് ചേർന്നാണ് വീടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഗേറ്റ് ഇല്ലെങ്കിൽ എങ്ങനെയും ഓടി കുറുമ്പുള്ള കുട്ടികൾ പുറത്തിറങ്ങും.

അങ്ങനെ ഇറങ്ങാതിരിക്കാനാണ് കുട്ടികളുള്ള വീടുകളിൽ വാതില്പടിയിലും മറ്റും വേലി കെട്ടുന്നത്. എന്നാൽ ആ വേലി ഒന്നും ഒരു വിഷയമേ അല്ല ഈ കുറുമ്പന്. ഗേറ്റ് ഇല്ലാത്തതിനാൽ അരമതിലിനോട് ചേർന്ന് വഴിക്ക് കുറുകെ വേലികെട്ടുകയാണ് വീട്ടുകാർ.

വേലികെട്ടി തീരുംമുൻപ് തന്നെ അതിനടിയിലൂടെ നൂർന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടന്നു കഴിഞ്ഞു മിടുക്കൻ. ഇതിപ്പോൾ ആർക് വേണ്ടിയാണ് വേലികെട്ടിയത് എന്ന് വീട്ടുകാർ തന്നെ അമ്പരന്നു നിൽക്കുകയാണ്. വളരെ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.