രണ്ടുവർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകി ഗൗതം ഗംഭീർ

കൊവിഡ്- 19 പശ്ചാത്തലത്തിൽ നിരവധിപ്പേരാണ് പ്രധാനമന്ത്രിയുടെ കൊവിഡ്-19 സഹായനിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. ഇപ്പോഴിതാ രണ്ടു വർഷത്തെ ശമ്പളം പ്രധാന മന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ട്വിറ്ററിലൂടെ ഗംഭീർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. അതേസമയം നേരത്തെ ഒരു കോടി രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് ഗംഭീർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

അതേസമയം നിരവധിപ്പേരാണ് പ്രധാന മന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയത്. രോഹിത് ശർമ (80 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം), സച്ചിൻ തെൻഡുൽക്കർ (50 ലക്ഷം), അജിൻക്യ രഹാനെ (10 ലക്ഷം ) സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി, ഇർഫാൻ പഠാൻ – യൂസഫ് പഠാൻ സഹോദരൻമാർ 4000 മാസ്കുകൾ തുടങ്ങി നിരവധിപ്പേർ സഹായഹസ്തവുമായി എത്തിക്കഴിഞ്ഞു. വീരാട് കോലി അനുഷ്ക ശർമ്മ ദമ്പതികൾ തുക വെളിപ്പെടുത്തിയിട്ടില്ല.