മുടിയില്ലെങ്കിലും നീ എന്റെ സുന്ദരിയായ സഹോദരി; അനുജത്തിയുടെ തലമുടി കാന്‍സര്‍ കവര്‍ന്നപ്പോള്‍ തല മൊട്ടയടിച്ച് ചേച്ചിയും: മനോഹരം ഈ ചേര്‍ത്തുനിര്‍ത്തല്‍

വര്‍ണ്ണനകള്‍ക്ക് അതീതമാണ് സഹോദര സ്‌നേഹം എന്നത്. സമൂഹമാധ്യങ്ങളില്‍ നിറയുന്നതും സഹോദര സ്‌നേഹത്തിന്റെ അപൂര്‍വ്വമായ ഒരു വീഡിയോയാണ്. ഒരു പക്ഷെ കണ്ണു നിറയാതെ പലര്‍ക്കും കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം. രണ്ട് സഹോദരിമാരുടെ സ്‌നേഹത്തിന്റെ കഥയാണ് വീഡിയേയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അനുജത്തിയുടെ തലമുടി കാന്‍സര്‍ എന്ന മഹാമാരി കവര്‍ന്നപ്പോള്‍ അവള്‍ക്കു വേണ്ടി തല മൊട്ടയടിക്കുകയും പുരികം കളയുകയും ചെയ്തിരിക്കുകയാണ് ചേച്ചി. ട്രില്‍ കാമി എന്നയാളാണ് ഈ സ്‌നേഹ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ഒന്നും അത്ര എളുപ്പമല്ല. ഇത് വളരെ വേദനിപ്പിക്കുന്നു. നിന്റേത് എന്റേത് എന്നൊന്നില്ല. ഗാബി ഇത് നിനക്ക് വേണ്ടിയാണ്. ജീവന്റെ ഓരോ നിമിഷവും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ ഇതിനെ ചെറുത്ത് തോല്‍പിക്കും. മുടിയൊന്നുമല്ല നിന്റെ സൗന്ദര്യം. നീ എപ്പോഴും എന്റെ സുന്ദരിക്കുട്ടിയാണ്. എപ്പോഴും ഞാന്‍ നിനക്ക് ഒപ്പമുണ്ട്. ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും’ എന്ന കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്.