ആരോഗ്യപ്രവർത്തർക്ക് നന്ദി പറഞ്ഞ് ഒരു വെറൈറ്റി വീഡിയോ

കൊറോണ വൈറസ് എന്ന മഹാവിപത്തിനെ അതിജീവിക്കാൻ ശ്രമിക്കുകയാണ് ലോകജനത. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. ലോകജനതയുടെ അതിജീവനത്തിന്റെ ഈ ദിവസങ്ങളിൽ വ്യത്യസ്തമായൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോഴിക്കോട് കെഎംസിറ്റി മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ.

വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ചിത്രീകരിച്ച 90-ലധികം വീഡിയോകൾ കോർത്തിണക്കി തയാറാക്കിയ വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വീഡിയോയ്ക്ക് പുറമെ ഗുജറാത്ത്, രാജസ്ഥാൻ, കാനഡ, UAE, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഹോളിവുഡ് ഗായകൻ ഫാരൽ വില്ല്യംസിന്റെ ‘ഹാപ്പി’ എന്ന ഗാനത്തെ ആസ്പദമാക്കി അരവിന്ദ് ബാബുരാജന്റെ നേതൃത്വത്തിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ആരോഗ്യമേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കുമായാണ് ഈ വീഡിയോ സമർപ്പിച്ചിരിക്കുന്നത്.