പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇർഫാൻ; മാതൃകയാക്കാം ഈ കൊച്ചുമിടുക്കനെ

കൊറോണ വൈറസ് വിതച്ച നാശത്തിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി സുമനസുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കേരളത്തിന്റെ മുഴുവൻ കൈയടി നേടുകയാണ് ഇർഫാൻ സക്കീർ എന്ന പതിനാലുവയസുകാരൻ. തനിക്ക് ലഭിച്ച അഞ്ച് മാസത്തെ വികലാംഗ പെൻഷൻ തുകയാണ് ഇർഫാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

പിതാവിനൊപ്പം കളക്‌ട്രേറ്റിൽ നേരിട്ടെത്തിയാണ് ഇർഫാൻ പണം ജില്ലാ കളക്ടർക്ക് കൈമാറിയത്. കളക്ടർ സുഹാസാണ് ഇർഫാൻ തുക കൈമാറുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

എറണാകുളം, കളമശേരി വിമുക്തി സ്പെഷ്യൽ സ്കൂളിലാണ് പതിനാലുകാരനായ ഇർഫാൻ പഠിക്കുന്നത്. ഏലൂർ പാതാളം സ്വദേശികളായ സക്കീറിൻ്റെയും സുനിതയുടേയും മകനാണ് ഇർഫാൻ. ഇർഫാന്റെ നന്മ മനസിനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തുന്നത്.