ഇഷാന്‍ ദേവിന്റെ സംഗീതത്തില്‍ കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് ഒരു സുന്ദര ഗാനം

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുകയാണ് ലോകം. ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നു നില്‍ക്കുന്നു മലയാളികളും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് ഇഷാന്‍ ദേവിന്റെ സംഗീതത്തില്‍ ഒരുങ്ങിയ മനോഹരമായ ഒരു ഗാനം.

ലോകജനതയെ സംബന്ധിച്ച് കൊവിഡ് കാലഘട്ടം നിര്‍ണായക നാളുകളാണെന്ന് ഓര്‍മ്മെപ്പെടുത്തുകയാണ് ഈ ഗാനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ ആദരിക്കുന്നുണ്ട് ഗാനത്തില്‍. സന്ദേശം പകരുന്ന ഗാനത്തിലെ വരികളും സുന്ദര സംഗീതവുമെല്ലാം ഈ പാട്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

‘അകന്നിരിക്കാം നമ്മള്‍ അകത്തിരിക്കാം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഷാഫി കൊല്ലമാണ്. സംഗീതം പകര്‍ന്ന ഇഷാന്‍ ദേവ് തന്നെയാണ് ഗാനത്തിന്റെ ആലാപനവും. കൊറോണ വൈറസിനെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നത് അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്നുണ്ട് ഈ ഗാനം.