കൃഷ്ണനെ വിളിച്ചുപാടി റാസ ബീഗം; മനോഹരഗാനം പങ്കുവെച്ച് കൈലാസ് മേനോൻ

‘കണികാണും നേരം കമലാനേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തീ

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ…

മലയാളികൾ ഒന്നടങ്കം നെഞ്ചോട് ചേർത്തുവെച്ച ഈ ഗാനം ഒരിക്കലെങ്കിലും ഏറ്റുപാടത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ആര്‍ദ്ര സംഗീതവും മനോഹരമായ ആലാപനവുമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് റാസ ബീഗവും സഞ്ജയ് അറയ്ക്കലും.

സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ഈ മനോഹരഗാനം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് ചില പാട്ടുകള്‍. അവയങ്ങനെ ആസ്വാദകഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. അത്തരത്തിൽ മലയാളി ഹൃദയങ്ങൾ ഏറ്റുപാടിയ ഈ മനോഹരഗാനത്തിനും ആലാപനത്തിനും മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.