‘കരുതലുണ്ട്.. കാവലായ്.. ഞങ്ങളുണ്ട് കൂട്ടിനായി’-ആവേശം നിറച്ച് കേരള പൊലീസിന്റെ മ്യൂസിക് വീഡിയോ

”വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവർ

ഭയന്നതില്ല നമ്മളെത്ര ഗർജ്ജനങ്ങൾ കേട്ടവർ

തകർന്നതില്ല നമ്മളുഗ്ര വർഷ താണ്ഡവങ്ങളിൽ

തോറ്റതില്ല ഏതു ലോക ഭീകരന്നു മുന്നിലും…

തോക്കുകില്ല നമ്മളിന്നു കോവിഡിന്നു മുന്നിലും

തോക്കുവാൻ പിറന്നതല്ല നമ്മളെന്നുമോർക്കുവിൻ’

കരുതലുണ്ട്.. കാവലായ്.. ഞങ്ങളുണ്ട് കൂട്ടിനായി

കരുതലോടെ കേരളാ പൊലീസുമുണ്ട് കൂട്ടിനായി” …

കൊച്ചി പൊലീസിന്റെ കൊവിഡ് പ്രതിരോധ ഗാനമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്. പ്രളയവും നിപ്പയുമെല്ലാം അതിജീവിച്ച കേരളക്കര കൊറോണ വൈറസിനെയും അതിജീവിക്കും, എന്തിനും തയാറായി കേരളാ പൊലീസ് ഉണ്ട് എന്ന് പറയുന്ന ഗാനമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

കൊച്ചി സിറ്റി പൊലീസ് തയാറാക്കിയ വീഡിയോയ്ക്ക് നിർഭയം എന്നാണ് പേര് നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ, ഇൻസ്‌പെക്ടർ എ.അനന്തലാൽ ആണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം റിലീസ് ചെയ്ത ഗാനം ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.