കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശങ്ങളുണ്ട്.

അതേസമയം കണ്ണൂർ ജില്ലകളിൽ പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ്. ചില ഇടങ്ങളിൽ ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്നലെ ഇടിയോട് കൂടിയ മഴ പെയ്തു.