കലാഭവന്‍ പ്രജോദിന്റെ ഭാര്യാ പിതാവ് അന്തരിച്ചു

കലാഭവന്‍ പ്രജോദിന്റെ ഭാര്യാ പിതാവ് കൈപ്പള്ളില്‍ കെ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു പ്രായം. എന്‍എസ്എസ് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ പരേതയായ എഎന്‍ സുമതിക്കുട്ടി അമ്മ (റിട്ട.അധ്യാപിക എന്‍എസ്എസ് എച്ച്എസ്എസ്).

മക്കള്‍: ശ്യാം ജീ നായര്‍(അധ്യാപകന്‍, ചിചിഎച്ച്എസ്എസ് മൂവാറ്റുപുഴ), ലക്ഷ്മി എസ് നായര്‍(അധ്യാപിക; എന്‍എസ്എസ് എച്ച്എസ്എസ് കറുകച്ചാല്‍)

മരുമക്കള്‍: സുജ രഘുനാഥ് (അധ്യാപിക എന്‍എസ്എസ് എച്ച്എസ്എസ കാരാപ്പുഴ ), കലാഭവന്‍ പ്രജോദ് (സിനി ആര്‍ട്ടിസ്റ്റ്).