ചാക്കോച്ചന്റെ കണ്മണിക്ക് ഇന്ന് ഒന്നാം പിറന്നാൾ- ആശംസയുമായി ആരാധകർ

പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോയ്ക്കും കുഞ്ഞു പിറന്നത്. ഇസഹാക്ക് പിറന്നതോടെ കുഞ്ചാക്കോയുടെ ലോകം കുഞ്ഞിലേക്ക് കൂടുതൽ ഒതുങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുഞ്ഞു ഇസഹാക്കിന്റെ വിശേഷങ്ങളാണ് കുഞ്ചാക്കോയ്ക്കും പ്രിയക്കും പങ്കുവയ്ക്കാനുള്ളത്.

ഇന്ന് ഇസഹാക്കിന് ഒരു വയസ് പൂർത്തിയാക്കുകയാണ്. കാത്തിരുന്ന കൺമണിയുടെ പിറന്നാൾ വിശേഷങ്ങൾ ഒന്നും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടില്ലെങ്കിലും രാവിലെ തന്നെ ആരാധകർ ആശംസകൾ അറിയിച്ചു തുടങ്ങി. പ്രിയ ഇസഹാക്കിന്റെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ ആയതുകൊണ്ട് വിവാഹ വാർഷികവും പിറന്നാളുമൊക്കെ ഇവർ വീട്ടിൽ തന്നെയുണ്ടാക്കിയ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഇസഹാക്കിന്റെ ആദ്യ പിറന്നാൾ ആയതുകൊണ്ട് ഇതും വീട്ടിൽ ചെറിയ രീതിയിൽ ആഘോഷിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.