‘ഈ ചിത്രത്തിൽ നിന്നും എന്നെ കണ്ടുപിടിക്കൂ’- കുഞ്ചാക്കോ ബോബന്റെ സ്പോട്ട് മി ചലഞ്ച്!

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിന്റെ വിശേഷങ്ങളാണ് ഇപ്പോൾ കൂടുതലായും കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുള്ളത്. ലോക്ക് ഡൗണിനോട് അനുബന്ധിച്ച് വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ചില പഴയ കാല ഓർമ്മകൾ പൊടിതട്ടിയെടുക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ചെറുപ്പത്തിൽ അഭിനയിച്ച ഒരു നാടകത്തിൽ നിന്നുമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ആലപ്പുഴ ലിയോ പതിമൂന്നാമൻ സ്‌കൂളിൽ പഠിക്കുമ്പോൾ എടുത്ത ചിത്രമാണിത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുള്ളതാണ് എന്ന് താരം സൂചിപ്പിക്കുന്നുണ്ട്.

സ്പോട്ട് മി ചലഞ്ച് എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ താരങ്ങളായ ഫർഹാൻ ഫാസിൽ, വിനയ് ഫോർട്ട് തുടങ്ങിയവർ കമന്റുമായി എത്തി. ആ ചെറിയ റാണിയാണോ എന്നും രണ്ടാമത് നിൽക്കുന്ന മീശക്കാരൻ ഭടൻ ആണോ എന്നുമൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.