കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. പ്രായം നോക്കാതെ പ്രാധാന്യമുള്ള ഏത് തരം വേഷങ്ങളും ലെന തിരഞ്ഞെടുക്കാറുണ്ട്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ‘അമ്മ വേഷത്തിൽ എത്തിയതോടെ ഏത് തരത്തിലുള്ള വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ലെന തെളിയിച്ചു.

ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രമാണ് ലെന പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്ക് പിറന്നാൾ ആശംസിച്ച് പങ്കുവെച്ച ലെനയുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കയ്യിൽ ഒരു പാവയുമായാണ് ലെന ചിത്രത്തിൽ ഉള്ളത്.

കയ്യിലെന്താ, അനബെല്ലയാണോ എന്നൊക്കെ ആരാധകർ കമന്റ്റ് ചെയ്തിട്ടുണ്ട്. അന്നും ഇന്നും വലിയ മാറ്റമൊന്നും ലെനയ്ക്ക് ഇല്ല. നടിമാരിൽ പുതിയ ലുക്കുകൾ പരീക്ഷിക്കാൻ തയ്യാറാകുന്ന ഒരാളാണ് ലെന. മുടിയിലും സ്റ്റൈലിലും എപ്പോഴും ലെന പരീക്ഷണങ്ങൾ നടത്താറുണ്ട്.