രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നു

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് പുതിയ തീരുമാനം ഉണ്ടായത്.

ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ല, ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പട്ടിരുന്നു. അതേസമയം ഡൽഹിയാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. പുറകെ മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ,മിക്ക സംസ്ഥാനങ്ങളും ഇതേ ആവശ്യം മുന്നോട്ട് വെച്ചു.

അതേസമയം സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.