രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി

April 14, 2020

കൊറോണ വൈറസിനെതിരെ ഇതുവരെ നടത്തിയ പോരാട്ടം വിജയിച്ചു. രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം. ഇതുവരെ ഇന്ത്യ കാണിച്ച അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണ്. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട് സ്പോട്ടുകളിൽ ഏപ്രിൽ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക എന്നും പ്രധാനമന്ത്രി അറിയിച്ചു.

സാമൂഹിക നയം പാലിക്കുക എന്ന ഇന്ത്യയുടെ നയം ശരിയായിരുന്നു. സാമ്പത്തീക മേഖലയിൽ വലിയ തകർച്ച ഉണ്ടായി. എന്നാൽ രാജ്യത്ത് ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. എല്ലാ സംസ്ഥാനങ്ങളും മികച്ച പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.