ലോക്ക് ഡൗണില്‍ കുട്ടികളുടെ ബോറഡി മാറ്റാം, ശ്രദ്ധ നേടി മണിക്കുട്ടിയുടെ ചലഞ്ച്

കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്ത് ഇറങ്ങാതെ വീട്ടിലിരിക്കുമ്പോള്‍ സമയം കളയാന്‍ പാടുപെടുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് കുട്ടികള്‍.

കുട്ടികളുടെ ബോറഡി മാറ്റാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് വ്യക്തമാക്കുകയാണ് മണിക്കുട്ടി എന്ന മിടുക്കി തന്റെ യുട്യൂബ് ചാനലിലൂടെ. ഓരോ ദിവസവും വ്യത്യസ്തമായ ചലഞ്ചുമായാണ് മണിക്കുട്ടി എത്തുന്നത്.

കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ക്രാഫ്റ്റിങ്, കുക്കിങ്, മൈക്രോ ഗ്രീന്‍, കഥ, പ്രസംഗം അങ്ങനെ നീളുന്നു മണിക്കുട്ടിയുടെ ചലഞ്ചുകള്‍. അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ അഞ്ച് വയസ്സുകാരി മറ്റ് കുട്ടികള്‍ക്കും മാതൃകയാകുന്നു.

മണിക്കുട്ടീസ് വേള്‍ഡ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ മിടുക്കി ഓരോ ചലഞ്ചുമായെത്തുന്നത്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയില്‍പ്പോലും ശ്രദ്ധ നേടിക്കഴിഞ്ഞു മണിക്കുട്ടിയുടെ ലോക്ക് ഡൗണ്‍ ചലഞ്ചുകള്‍. ആലുവ സ്വദേശിയാണ് ഈ മിടുക്കി.