വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ക് ഷോപ്പ്, ഞായറാഴ്ച മൊബൈൽ ഷോപ്പും തുറക്കാൻ അനുമതി

ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ചില ഇളവുകൾ വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി മുതൽ വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും, ഞായറാഴ്ച മൊബൈൽ ഷോപ്പുകളും തുറക്കാനാണ് അനുമതി. ഈ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാനും അനുമതിയുണ്ട്.

ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന കടകൾ ഒരുദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് ക്ഷാമം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദ്ദേശങ്ങളുണ്ട്. അതേസമയം വായനശാലകളിൽ നിന്നും പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകാനും മുഖ്യമന്ത്രി അറിയിച്ചു.