കൊവിഡ് രോഗബാധയെ തുടര്‍ന്ന് മാഹി സ്വദേശി മരിച്ചു

Covid 19

കൊവിഡ് 19 രോഗത്തിന് ചികിത്സയിലായിരുന്ന മാഹി സ്വദേശി മഹറൂഫ് മരിച്ചു. 71 വയസ്സായിരുന്നു പ്രായം. കൊവിഡ് രോഗബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 26-നാണ് മഹറൂഫിന് പനി ബാധിച്ചത്. തലശ്ശേരിയിലെ ആശുപത്രിയിലാണ് ഇദ്ദേഹം ആദ്യം ചികിത്സതേടിയെത്തിയത്.

എന്നാല്‍ ശ്വാസന സംബന്ധമായ അസ്വസ്ഥതയെ തുടര്‍ന്ന് മാര്‍ച്ച് 31 ന് വൈകിട്ട് മിംസ് ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.