ചലച്ചിത്രതാരം മണികണ്ഠൻ ആചാരി വിവാഹിതനായി; ചിത്രങ്ങൾ കാണാം

ചലച്ചിത്രതാരം മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിനി അഞ്ജലിയാണ് വധു. തൃപ്പുണിത്തറ ക്ഷേത്രത്തിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കൾക്കൊപ്പമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഫേസ്ബുക്ക് പേജിലൂടെ വിവാഹവിശേഷങ്ങൾ കഴിഞ്ഞ ദിവസം മണികണ്ഠൻ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിവാഹ ആഘോഷങ്ങൾ ഇല്ലാതിരുന്നതിനാൽ ആ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് താരം.

‘കമ്മട്ടിപ്പാടം’  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം വെള്ളിത്തിരയിൽ തിളങ്ങിയ താരം തമിഴ് സിനിമാ മേഖലയിലും സജീവ സാന്നിധ്യമാണ്.