‘മഹാമാരിയുടെ രണ്ടാം തരംഗത്തിൽ സംഭവിച്ച ദുരന്തം’- സ്പാനിഷ് ഫ്ലൂ കാലത്ത് ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ വിവരിച്ച് മിഥുൻ മാനുവൽ

April 23, 2020

മലയാളികളുടെ മനസ്സിൽ ചുരുക്കം ചിത്രങ്ങളിലൂടെയാണ് മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ ഇടം പിടിച്ചത്. സാമൂഹിക വിഷയങ്ങളിലും മിഥുൻ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. ഇപ്പോൾ ഇന്ത്യ ലോക്ക് ഡൗൺ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് ഇത് പിൻവലിച്ചാൽ ഉണ്ടാകുന്ന ആഘാതങ്ങൾ വിവരിക്കുകയാണ് മിഥുൻ മാനുവൽ. സ്പാനിഷ് ഫ്ലൂ പടർന്ന് പിടിച്ച കാലത്ത് ജനങ്ങളിലെ അമിതമായ ആത്മവിശ്വാസം ഒരു നഗരത്തിന് വെല്ലുവിളിയായതാണ് ഉദാഹരണമായി മിഥുൻ പറയുന്നത്.

മിഥുൻ മാനുവലിന്റെ കുറിപ്പ്

‘1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ക് ഡൗൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃകയായ ഇടമായിരുന്നു സാൻ ഫ്രാൻസിസ്കോ പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ക് ഡൗൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്ത് ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്കോ മാറുകയും ചെയ്തു.. !!

P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരതുന്നതിനിടയിൽ ബിസിനസ് ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’–മിഥുൻ മാനുവൽ പറഞ്ഞു.