മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി മോഹൻലാൽ

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി നടൻ മോഹൻലാൽ. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗം വരാതിരിക്കാനും രോഗികളെ ചികിൽസിക്കുന്നതിനും കേരളത്തിന് സാമ്പത്തിക ശേഷി അടിയന്തിരമായി കൈവരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

ഈ അവസരത്തിലാണ് മോഹൻലാൽ 50 ലക്ഷം കൈമാറിയത്. കേരളത്തിൽ നിലവിൽ ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ചികിത്സയിലാണ്.