‘നന്ദി മമ്മൂക്ക,രാജ്യത്തിന് വേണ്ടത് ഇതാണ്’- നരേന്ദ്ര മോദി

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് നടൻ മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. മമ്മൂട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നന്ദി അറിയിച്ചത്.

‘നന്ദി മമ്മൂക്കാ. കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് നിങ്ങളുടേത് പോലെയുള്ള സാഹോദര്യവും ഐക്യത്തിനു വേണ്ടിയുള്ള ഹൃദയം തൊടുന്ന അഭ്യര്‍ഥനയുമാണ്’. നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുന്നു.

വീഡിയോയിലൂടെയാണ് മമ്മൂട്ടി ദീപം കൊളുത്തലിന് പിന്തുണ അറിയിച്ചത്. ‘കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റു നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്‍റെ എല്ലാ പിന്തുണയും, എല്ലാ ആശംസകളും. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ഥിക്കുന്നു’. മോഹൻലാൽ, കെ എസ് ചിത്ര തുടങ്ങിയവരും ഐക്യദീപത്തിന് പിന്തുണ അറിയിച്ചിരുന്നു.