സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ടയിലും , തൃശൂരും ഒരാൾക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നെത്തിയ നാലുപേർ, നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർ, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്. സംസ്ഥാനത്ത് ഇതുവരെ ആകെ 345 പേർക്ക് രോഗം ബാധിച്ചു. 259 പേർ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി.