112-ാമത്തെ പിറന്നാൾ ഐസൊലേഷനിൽ ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

April 2, 2020

ഇതുവരെയുള്ള പിറന്നാളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ബോബ് വെയിറ്റ്ടണിന് ഈ പിറന്നാൾ..ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടിയാണ് 112-ാമത്തെ പിറന്നാളിൽ ബോബ് മുത്തച്ഛനെ തേടിവന്നത്, എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഐസൊലേഷനിലാണ് ബോബ് മുത്തച്ഛൻ പിറന്നാൾ ആഘോഷിച്ചത്.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടിലാണ് പിറന്നാൾ ആഘോഷിച്ചത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ജപ്പാന്‍ സ്വദേശി ഫെബ്രുവരി 23 നാണ് മരിച്ചത്. അതിനു ശേഷമാണ് ഈ പദവി ബോബ് മുത്തച്ഛനെ തേടിയെത്തിയത്.

അതേസമയം യൂറോപ്പിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്തും ബോബ് ജീവിച്ചിരുന്നു. അന്ന് പത്ത് വയസായിരുന്നു ബോബിന്. ഒഴിവുസമയങ്ങളിൽ മിനിയേച്ചര്‍ വുഡന്‍ വിന്‍ഡ് മില്ലുകള്‍ ഉണ്ടാക്കുകയാണ് ബോബ് മുത്തച്ഛന്റെ പ്രധാന വിനോദം.

അതേസമയം കുട്ടിക്കാലത്ത് സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച ഹില്‍ഡ ചര്‍ച്ചില്‍ മുത്തശ്ശി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.. രണ്ട് ലോകമഹായുദ്ധങ്ങളും 1918-ലെ സ്പാനിഷ് ഫ്ളൂവും അതിജീവിച്ച ഈ മുത്തശ്ശിയുടെ പ്രായം 108 വയസ്സായിരുന്നു.