സംസ്ഥാനത്ത് ഇന്ന് കൊവിഡ് ഒരാൾക്ക് മാത്രം- ഏഴുപേർ രോഗവിമുക്തരായി

കേരളം കൊവിഡിനെതിരായ പോരാട്ടത്തിൽ ബഹുദൂരം മുൻപോട്ട് പോയിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിക്കാണ് രോഗബാധ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് കേരളത്തിൽ ഏഴു പേരാണ് കൊവിഡ് വിമുക്തരായത്.

കാസര്‍ഗോഡ് സ്വദേശികളായ നാല് പേരും കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കൊല്ലം സ്വദേശിയായ ഒരാളും ഇന്ന് കൊവിഡ് രോഗവിമുക്തരായി. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 167 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.