രാജ്യത്തെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും കടുത്ത നിയന്ത്രണം തുടർന്നേക്കും

April 6, 2020

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ് ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ കാസർകോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം.

കാസർകോട്, എറണാകുളം, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. രാജ്യത്ത് ലോക്ക് ഡൗൺ കഴിഞ്ഞാലും ഈ ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം.

കേരളത്തിൽ 314 പേർക്കാണ് ഇതുവരെ അസുഖം ബാധിച്ചിട്ടുള്ളത്. 56 പേരാണ് രോഗവിമുക്തി നേടിയത്. 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർകോട് ജില്ലയിലാണ്. മാസ്കുകൾ, പരിശോധന കിറ്റുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉൾപ്പെടെ കൊവിഡ് ചികിത്സാ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം മന്ത്രിസഭായോഗം ഇന്ന് ചേരും.