ലോക്ക് ഡൗണിൽ ഈ ഏഴ് കാര്യങ്ങൾ ചെയ്യാം; നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

April 14, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ 19 ദിവസത്തേക്ക് കൂടി നീട്ടി. മെയ് 3 വരെയാണ് അടച്ചിടൽ തുടരുന്നത്. ഏപ്രിൽ 20 വരെ പ്രാദേശിക അടിസ്ഥാനത്തിൽ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണം. ഏപ്രിൽ 20 ന് ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക. കൊവിഡ് ബാധയുള്ള പ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ പിൻവലിക്കാനും പ്രധാനമന്ത്രി അറിയിച്ചു.

ഈ സാഹചര്യത്തിൽ ഏഴ് കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

*സ്വന്തം വീട്ടിലെ മുതിർന്ന പരന്മാർക്ക് കൊറോണ ബാധയേൽക്കാതെ കരുതലോടെ സംരക്ഷിക്കുക.

*ലോക്ക് ഡൗൺ, സാമൂഹ്യഅകലം നിയമങ്ങൾ കർശനമായും പാലിക്കുക

*സ്വന്തം പ്രതിരോധശേഷി വർധിപ്പിക്കാൻ ആയൂഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുക

*ആരോഗ്യസേതു മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുക

*കഴിയുന്നിടത്തോളം പാവപ്പെട്ടവർക്ക് ആഹാരം ഉറപ്പുവരുത്തുക

*തൊഴിലിൽ നിന്ന് ആരെയും പിരിച്ച് വിടരുത്

*കൊറോണ പ്രതിരോധത്തിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുക