സംസ്ഥാനത്ത് ഇന്ന് 15 പേർക്ക് രോഗമുക്തി, 3 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പടർന്നത്. അതേസമയം ഇന്ന് 15 പേരുടെ രോഗം ഭേദമായി. കാസർകോട് സ്വദേശികളായ അഞ്ച് പേർ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്ന് പേരുടെ വീതവും കൊല്ലത്ത് നിന്നുള്ള ഒരാൾക്കുമാണ് രോഗമുക്തി.

സംസ്ഥാനത്ത് 450 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 21725 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.