കേരളത്തില്‍ 10 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

Covid 19 in India latest updates

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ കൊല്ലം ജില്ലയിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയും കാസര്‍ഗോഡ് ജില്ലയിലും രണ്ട് പേര്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

കൊല്ലം ജില്ലയിലെ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തിയതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള് തമിഴ്‌നാട്ടില്‍ നിന്നും ജില്ലയില്‍ എത്തിയ ആളാണ്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം പകര്‍ന്നത്.

അതേസമയം ഇന്ന് പത്ത് പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലുള്ള മൂന്ന് പേര്‍ക്ക് വീതവും പത്തനംതിട്ട ജില്ലയിലുള്ള ഒരാള്‍ക്കുമാണ് ഇന്ന് രേഗം ഭേദമായത്.