രാജ്യത്ത് മെയ് 3 വരെ ട്രെയിന്‍ സര്‍വീസ് ഇല്ല

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മെയ് 3 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ മെയ് 3 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക് ഡൗണ്‍ കാലയളവില്‍ ട്രെയിന്‍ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചത്.

അതേസമയം ഏപ്രില്‍ 20 വരെ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 20 ന് ശേഷം രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചാലും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ ട്രെയിന്‍ ഓടില്ല.

Read more: ഇങ്ങനെയൊരു കഥ പറച്ചില്‍ മുന്‍പ് കേട്ടിട്ടുണ്ടാവില്ല, അത്ര മനോഹരം; സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന് ഒരു കഥയും കുരുന്ന് കഥാകാരിയും

ഏപ്രില്‍ 14 അര്‍ധരാത്രി വരെയായിരുന്നു നേരത്തെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് മെയ് 3 വരെ നീട്ടിയത്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് 3 അര്‍ധരാത്രി വരെ നിശ്ചലമായിരിക്കും.