‘ഇതാവണമെടാ കളക്ടർ’; എറണാകുളം ജില്ലാ കളക്ടറെ അഭിനന്ദിച്ച് രഞ്ജി പണിക്കർ, പിന്നാലെ മമ്മൂട്ടിയും

കൊറോണക്കാലത്ത് രാവും പകലുമില്ലാതെ കർമ്മനിരതരാകുകയാണ് നമ്മുടെ അധികൃതർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്കയിടങ്ങളിലേക്കുള്ള യാത്രകളും ദുരിതത്തിലായി.

എറണാകുളം ജില്ലയിലെ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള താന്തോന്നിത്തുരുത്തിലെ നിവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടർ എസ് സുഹാസ് ഇന്ന് പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.

തന്റെ സിനിമയിലെതന്നെ പഞ്ച് ഡയലോഗുകൾ കടമെടുത്താണ് രഞ്ജി പണിക്കർ കളക്ടറെ അഭിനന്ദിച്ചത്.

‘രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്.
ഓറ്റപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര…ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas.. ‘ രഞ്ജി പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.

അതിന് പിന്നാലെ സുഹാസിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും രംഗത്തെത്തി.