‘ബേബി പി ടി ഉഷ ഫുൾ സ്പീഡിലാണ്, പിടിക്കാമെങ്കിൽ പിടിച്ചോ’- മകളുടെ വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഢി

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാകുകയാണ് സമീറ റെഡ്ഢി. എന്നും മക്കളുടെ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകളുടെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരം.വീടിനുള്ളിലൂടെ

വീടിനുള്ളിലൂടെ മുട്ടിലിഴയുന്ന മകളുടെ വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ബേബി പി ടി ഉഷ നല്ല സ്പീഡിലാണ്, പിടിക്കാമെങ്കിൽ പിടിച്ചോളൂ’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ഗർഭകാലവും പ്രസവശേഷമുള്ള വിശേഷങ്ങളുമൊക്കെ നടി ആരാധകരോട് പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മക്കൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സമീറയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ആകർഷണീയത.