ഗംഭീരമായ ബാറ്റിങ് ശൈലികൊണ്ട് കായികതാരങ്ങളെപ്പോലും അതിശയിപ്പിച്ച് ഏഴ് വയസ്സുകാരി: വൈറല്‍ വീഡിയോ

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് പല കുട്ടിത്താരങ്ങളും ഇക്കാലത്ത് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. കായികലോകത്തെ പോലും അതിശയിപ്പിച്ച ഒരു ഏഴ് വയസ്സുകാരിയാണ് കഴഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ക്രിക്കറ്റില്‍ അതിഗംഭീരമായ പ്രകടനമാണ് ഈ മിടുക്കി കാഴ്ചവയ്ക്കുന്നത്. പാരി ശര്‍മ്മ എന്ന ഏഴു വയസ്സുകാരി ഇതിനോടകംതന്നെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച ബാറ്റിങ് ശൈലിയാണ് ഈ മിടുക്കിയെ ശ്രദ്ധേയമാക്കിയത്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ വിദേശ ക്രിക്കറ്റ് താരങ്ങളും ഈ മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. മൈക്കിള്‍ വോണ്‍, ഷായ് ഹോപ്പ്, ശിഖ പാണ്ഡെ തുടങ്ങി നിരവധിതാരങ്ങള്‍ കുട്ടിക്രിക്കറ്റ് താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.