‘സാറേ, ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല’- രസകരമായ ചിത്രവുമായി ഷറഫുദ്ധീൻ

കഴിഞ്ഞ കുറച്ച് നാളുകളായി ‘അഞ്ചാം പാതിര’യാണ് സിനിമ ലോകത്ത് താരം. വളരെ ആകാംക്ഷയും കഥാതന്തുവും ശക്തമായ ട്വിസ്റ്റുകളുമുള്ള ചിത്രം പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നടൻ കുഞ്ചാക്കോ ബോബനെക്കാൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത് വില്ലനായെത്തിയ ഷറഫുദ്ധീൻ ആണ്.

സിനിമയിൽ ബെഞ്ചമിൻ എന്ന കഥാപാത്രമായി എത്തിയ ഷറഫുദ്ധീന്റെ ഓരോ ഡയലോഗും ഇപ്പോളും വളരെ ശ്രദ്ധേയമാണ്. ഇപ്പോൾ തന്റെ സിനിമയുമായി ബന്ധപ്പെടുത്തി രസകരമായൊരു ചിത്രവും അടിക്കുറിപ്പും പങ്കുവയ്ക്കുകയാണ് ഷറഫുദ്ധീൻ.

ലാപ്ടോപ്പുമായി ഇരിക്കുന്ന ഷറഫുദീന്റെ തോളിൽ കയറി ഇരിക്കുകയാണ് മകൾ ദുവ..’സാറേ, ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പം ഷറഫുദ്ധീൻ നൽകിയിരിക്കുന്ന കുറിപ്പ്.