ചിരിനിറച്ച് ഒരു ‘വര്‍ക്ക് ഫ്രം ഹോം’ കാഴ്ചകള്‍: വൈറല്‍ വീഡിയോ

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധിപ്പേരാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേയ്ക്ക് മാറിയിരിക്കുന്നത്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട ഒരു രസികന്‍ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ജോലി ചെയ്യുന്നതിനിടെയില്‍ കുഞ്ഞുമക്കളെ ഒരിടത്ത് ഇരുത്താന്‍ പെടാപ്പാട് പെടുന്ന അച്ഛനാണ് വീഡിയോയില്‍. എന്തായാലും ഈ ടിക്ക് ടോക്ക് വീഡിയോ സൈബര്‍ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഒരു വീട്ടിലിരുന്ന് ജോലി അപാരത… അഭിനയതാക്കള്‍: അച്ഛന്‍, മക്കള്‍, പടം പിടിക്കല്‍ മുറിക്കല്‍: അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

അതേസമയം രസകരവും കൗതുകം നിറഞ്ഞതുമായ ടിക് ടോക്ക് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കൊറോണയുമായി ബന്ധപ്പെട്ട നിരവധി ടിക് ടോക്ക് വീഡിയോകളാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സൈബര്‍ലോകത്ത് വൈറലാണ്.