ബുക്കിങ് ആരംഭിച്ചു; മണിക്കൂറുകൾക്കുള്ളിൽ തന്നെ പല ട്രെയിനുകളുടെയും ടിക്കറ്റുകൾ തീർന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കും. കഴിഞ്ഞ ദിവസം മുതലാണ് ഏപ്രിൽ 15 ന് ശേഷമുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഓൺലൈൻ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പല ട്രെയിനുകളുടെയും ടിക്കറ്റുകൾ തീർന്നു.

ചെന്നൈ മംഗളൂരു, ചെന്നൈ തിരുവനന്തപുരം ട്രെയിനുകളുടെ ടിക്കറ്റുകളാണ് തീർന്നത്. ഐ.ആര്‍.സിടി സി വെബ്സൈറ്റ് വഴിയാണ് ബുക്കിങ് ആരംഭിച്ചത്.

അതേസമയം അന്തർ സംസ്ഥാന ബസുകളിൽ ടിക്കറ്റ് വർധനവ് മൂന്നിരട്ടിയാണ്. ബസുകളിലെ അമിതവില വർധനവിനെത്തുടർന്ന് മിക്കവരും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗൺ നീട്ടില്ലെന്ന് പ്രധാന മന്ത്രി അറിയിച്ചത്. ഇതേത്തുടർന്നാണ് ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.