ഇതൊക്ക സിംപിൾ അല്ലേ.. മകൾക്ക് ട്രഷർ ഹണ്ട് ഒരുക്കി അച്ഛൻ; സമൂഹ മാധ്യമങ്ങളിൽ കൈയടിനേടി ഒരു അച്ഛനും മകളും, വീഡിയോ

കൊറോണ ഭീതിയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിലാണ്. ഈ ദിവസങ്ങളിൽ കുട്ടികളുടെ കാര്യത്തിൽ വേണം കൂടുതൽ കരുതൽ. കുട്ടികൾ വീടുകളിൽ തന്നെ കഴിയേണ്ടിവരുന്നതോടെ അവരുടെ മാനസികാവസ്ഥയിലും മാറ്റങ്ങൾ വരും. പലരും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് കളിയ്ക്കാൻ മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളുമാണ് നൽകുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും മാനസീക വളർച്ചയേയും ഹാനികരമായാണ് ബാധിക്കുന്നത്. എന്നാൽ മകൾക്ക് ട്രഷർ ഹണ്ടൊരുക്കിയ ഒരു പിതാവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ജേസൺ റോബിൻസണാണ് മൂന്നര വയസുകാരി മകൾ എമ്മയ്ക്ക് വേണ്ടി ട്രഷർ ഹണ്ട് ഒരുക്കിയത്. കളിക്കിടയിലെ മകളുടെ ആകാംഷയുടെ ഓരോ നിമിഷവും ജേസൺ തന്നെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

കുട്ടികൾക്ക് ഇത്തരത്തിലുള്ള കളികൾ നിർദ്ദേശിക്കണമെന്നും അത് അവരുടെ ബുദ്ധിവളർച്ചയെ സഹായിക്കുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.