കൊറോണ കാലത്തെ ഡ്യൂട്ടി ദിവസം; പൊലീസുകാർക്ക് ആദരമർപ്പിച്ച് ഒരു വീഡിയോ, പുറത്തുവിട്ട് ടൊവിനോ

കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ ജനങ്ങൾ മുഴുവൻ വീടുകളിൽ കഴിയുകയാണ്. ഈ സമയത്ത് രാജ്യസുരക്ഷയ്ക്കായി വെയിലും ചൂടുംകൊണ്ട് കർമനിരതരാകുകയാണ് നമ്മുടെ പൊലീസുകാർ. ഇപ്പോഴിതാ കേരള പൊലീസിനുള്ള ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്.

‘കൊറോണ കാലത്തെ ഡ്യൂട്ടി ദിവസം’ എന്ന് പേരു നൽകിയിരിക്കുന്ന വിഡിയോയിൽ പൊലീസുകാരുടെ ഒരു ദിവസത്തെ ജോലികളാണ് കാണിക്കുന്നത്. അതോടൊപ്പം കൊറോണക്കാലത്ത് പൊലീസുകാർ സ്വയം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.

ആലപ്പുഴ ജില്ലാ കളക്ടര്‍ എം അഞ്ജനയാണ് ഈ ആശയത്തിന് പിന്നിൽ. തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് തൃക്കണ്ണന്‍. കഥ, സംവിധാനം ശ്യാം കുറുപ്പും തൃക്കണ്ണനും ചേര്‍ന്ന്.