ലോക്ക് ഡൗൺ കാലത്ത് ട്രെൻഡിങ്ങായി കുംഭകർണൻ!

ലോക്ക് ഡൗൺ സത്യത്തിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ചേക്കേറിയവരെയാണ് കാര്യമായി ബാധിച്ചത്. അവർക്ക് വീട്ടിലിരുന്ന് എന്ത് ചെയ്യണമെന്ന് അറിയില്ല. എന്നാൽ ട്വിറ്ററിൽ ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് കുംഭകർണന്റെ ആരാധകർ. ഉറക്കമാണ് ഈ സമയത്ത് ഏറ്റവും ബെസ്റ്റ് എന്ന രീതിയിലാണ് ട്വീറ്റുകൾ.

ധാരാളം ആളുകളാണ് കുംഭകർണ്ണനെ മാതൃകയാക്കാൻ പറഞ്ഞ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. ഹിന്ദു വിശ്വാസത്തിലെ ഇതിഹാസമായ രാമായണത്തിലെ രാക്ഷസനായ കുംഭകര്‍ണ്ണന്‍ രാക്ഷസരാജാവായ രാവണന്റെ സഹോദരനാണ്. ഉറക്കമാണ് കുംഭകർണന് പ്രധാനം.

ലോക്ക് ഡൗൺ കാലത്ത് പലരും കുംഭകർണന്റെ അനുയായികളായി ഉറക്കമാണ് എന്നാണ് ട്വീറ്റുകൾ സൂചിപ്പിക്കുന്നത്. എന്തായാലും കുംഭകര്‍ണനെലോക്ക്കാ ഡൗൺ കാലത്ത് മാതൃകയാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.