ഇതെന്താ കാട്ടുഭാഷയോ..ചിരിപ്പിച്ച് വഫയും ദുൽഖറും; ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ ഡിലീറ്റഡ് സീൻ

April 9, 2020

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നവാഗത സംവിധായകന്‍ അനൂപ് സത്യൻ ഒരുക്കിയ ചിത്രം നിർമ്മിച്ചതിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. 

സിനിമയിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അനൂപ് സത്യൻ. ദുൽഖറും വഫയും ഒന്നിച്ചുള്ള രസകരമായ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.