സംഗീതത്തിൽ ഒരല്പം പുതുമ കൂടി ആയാലോ, ചേച്ചിയുടെ പാട്ടിന് താളമിട്ട് അനിയൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ

സംഗീതത്തില്‍ ഒരല്പം പുതുമകൂടി ചാലിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഒരു ചേച്ചിയും അനിയനും. ചേച്ചിയുടെ പാട്ടിനൊപ്പം താളംപിടിക്കുന്ന അനിയനാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധകവരുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് സംഗീതം അഭ്യസിക്കുകയാണ് ഈ താരങ്ങൾ.

എന്തായാലും സമൂഹമാധ്യമങ്ങളിൽ നിന്നും നല്ല പിന്തുണയാണ് ഈ ഗായകർക്ക് ലഭിക്കുന്നത്.  മികച്ച താളത്തിനൊപ്പം മനോഹരമായി ഗാനവും ആലപിക്കുന്ന ഈ കുട്ടികളുടെ വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.

കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ ഒരുക്കികൊടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട് സോഷ്യൽമീഡിയ. വ്യത്യസ്തവും കൗതുകകരവുമായ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതേസമയം ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന നിരവധി കാലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കുന്നതിലും നിസ്തുല പങ്ക് വഹിക്കുന്നുണ്ട് സോഷ്യൽമീഡിയ.