‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…’; മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ക്കൊപ്പം ആര്‍ദ്രമായി പാടി അഹാന

haana Krishna singing Ambalapuzhe Unnikannanodu Nee

എത്രകേട്ടാലും മതിവരാത്ത പാട്ടുകള്‍ ഏറെയാണ്. കേള്‍ക്കുംതോറും അവയുടെ ഭംഗി കൂടിക്കൊണ്ടേയിരിക്കും. മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സുന്ദരമായ ഒരു ഗാനമാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ… എന്നത്. ആര്‍ദ്രമായി ഈ പാട്ട് ആലപിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അഹാന കൃഷ്ണകുമാര്‍.

പാട്ടിനൊപ്പം അഹാനയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ആലാപനത്തിന് ലഭിയ്ക്കുന്നതും. ലോക്ക് ഡൗണ്‍ കാലത്ത് പാട്ടുപാടിയും സഹോദരിമാര്‍ക്കൊപ്പം നൃത്തം ചെയ്തുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഹാന.

1991-ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ അദ്വൈതം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എം ജി രാധാകൃഷ്ണനാണ് ഗാനത്തിന് ഈണം പകര്‍ന്നത്. കൈതപ്രത്തിന്റേതാണ് വരികള്‍. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇന്നും മലയാള മനസ്സുകളില്‍ ശോഭ കെടാതെ നിലനില്‍ക്കുന്നു.

Read more: അശ്വിന്‍ എഴുതി, ലോകം വായിച്ചു: ആമസോണില്‍ ബെസ്റ്റ് സെല്ലറായി ‘MY GIRLFRIEND’S JOURNAL’

അതേസമയം കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Story highlights: Ahaana Krishna singing Ambalapuzhe Unnikannanodu Nee