അസുഖം ബാധിച്ച കുഞ്ഞിനേയും ചുമന്ന് ആശുപത്രിയിലേക്ക്, താങ്ങായി ഡോക്ടർ; വൈറലായി ചിത്രങ്ങൾ

‘അമ്മയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്’ എന്നാണല്ലോ.. അസുഖബാധിതനായ കുഞ്ഞിനേയും ചുമന്ന് ആശുപത്രിയിൽ എത്തിയ അമ്മ പൂച്ചയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തുർക്കി ഇസ്താംബൂളിലെ ആശുപത്രിയിലേക്കാണ് പൂച്ച കുഞ്ഞിനേയും ചുമന്ന് എത്തിയത്. ഡോക്ടർമാരെയും നഴ്സ്മാരെയും കണ്ടതോടെ നേരെ അത്യാഹിത വിഭാഗത്തിലേക്ക് തന്നെ പൂച്ചയെത്തി.

പൂച്ചയെ കണ്ട ഡോക്ടർ കാര്യം മനസിലാക്കി കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിനെ പരിശോക്കുന്ന സമയമത്രയും അമ്മ പൂച്ചയും അവിടെ കാത്തിരുന്നു. പരിശോധനയ്ക്ക് ശേഷം ഡോക്ടർ കുഞ്ഞിന് ആവശ്യത്തിന് ഭക്ഷണവും പാലും നൽകി. പിന്നീട് രണ്ട് പേരെയും വെറ്ററിനറി വിദഗ്ദ്ധരുടെ അടുത്തേക്ക് മാറ്റുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.